മുംബൈയിലും കനത്ത മഴ തുടരുന്നതിനെ തുടര്‍ന്ന് സബ്‌വേകളും റോഡുകളും വെള്ളത്തിലായി. മഴയോടൊപ്പം ഉയർന്ന വേലിയേറ്റവുമുണ്ട്. ഇതോടെ നാലാം ദിവസവും തുടരുന്ന ശക്തിയായ മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലായി. അന്ധേരി സബ്‌വേ അടച്ചിട്ടതോടെ മേഖലയിൽ ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ചവരെ മുംബൈയിലും കൊങ്കണിലും താനെയിലും ഓറഞ്ച് അലർട്ടും, പാൽഘറിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നഗരത്തിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞു വീണും വീടിന്റെ ഒരു ഭാഗം തകർന്നും രണ്ട് പേർ മരിച്ചു. മലാഡിൽ കെട്ടിട നിർമാണം നടക്കുന്നിടത്താണ് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചത്. ദക്ഷിണ മുംബൈയിലെ ഗ്രാന്റ് റോഡിലുള്ള പഴയ നാലുനില കെട്ടിടത്തിന്റെ ബാൽക്കണി തകർന്ന് 70‑കാരി മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.മഴ കനത്തതോടെ അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് മുംബൈ പൊലീസിന്റെ നിർദ്ദേശം നല്‍കി. തീരപ്രദേശങ്ങളിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary: Rains wreak havoc in Mumbai; Two deaths, flight services affected
You may also like this video