Site iconSite icon Janayugom Online

സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവഴിക്കാനാകുന്ന തുകയുടെ പരിധി ഉയര്‍ത്തി

തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവഴിക്കാന്‍ കഴിയുന്ന തുകയുടെ പരിധി ഉയര്‍ത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍.

ചെറിയ സംസ്ഥാനങ്ങളില്‍ നിയമസഭ മണ്ഡലങ്ങളില്‍ ചെലവഴിക്കാവുന്ന തുക 20 ലക്ഷത്തില്‍ നിന്നും 28 ലക്ഷമായാണ് ഉയര്‍ത്തിയത്. വലിയ സംസ്ഥാനങ്ങളില്‍ 28 ലക്ഷത്തില്‍ നിന്നും 40 ലക്ഷമായി ഉയര്‍ത്തി.

ലോക്‌സഭ മണ്ഡലങ്ങളില്‍ തുകയുടെ പരിധി 54 ലക്ഷത്തില്‍ നിന്നും 75 ലക്ഷമായും 70 ലക്ഷത്തില്‍ നിന്നും 95 ലക്ഷമായുമാണ് ഉയര്‍ത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് കൂടുതല്‍ തുക ചെലവഴിക്കാനാകും.

Eng­lish Sum­ma­ry: Raised the amount of mon­ey can­di­dates can spend

You may like this video also

YouTube video player
Exit mobile version