Site icon Janayugom Online

പെൻഷൻ പ്രായം വർധിപ്പിക്കല്‍ യുവജനദ്രോഹ നടപടി: എഐവൈഎഫ്

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർധിപ്പിക്കുവാനുള്ള സർക്കാർ തീരുമാനം യുവജനദ്രോഹ നടപടിയാണെന്ന് എഐവൈഎഫ്. അഭ്യസ്തവിദ്യരായ പതിനായിരക്കണക്കിന് ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്ന നടപടിയാണിതെന്നും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ഈ തീരുമാനം തൊഴിൽ രഹിതരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാൻ സാധിക്കുകയുള്ളൂ. പെൻഷൻ പ്രായം വർധിപ്പിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അജണ്ടയിലെ നയമല്ലെന്നിരിക്കെ ഈ തീരുമാനമെടുത്തത് അത്യന്തം പ്രതിഷേധാർഹമാണ്. തീരുമാനം പിൻവലിച്ച് യുവജനങ്ങളുടെ തൊഴിൽ ലഭിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: Rais­ing pen­sion age is anti-youth action: AIYF

You may also like this video

Exit mobile version