വിവാഹ പ്രായം 18ൽ നിന്നും 21ലേക്ക് ഉയർത്തുന്നതിന് അനുമതി നൽകിയ കേന്ദ്ര മന്ത്രിസഭയുടെ നടപടി പാർലമെന്റ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാർ ഇരു സഭകളിലും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി.
മുസ്ലിം ലീഗ് ലോക്‌സഭ പാർലിമെന്ററി പാർട്ടി ലീഡർ ഇ ടി മുഹമ്മദ് ബഷീർ എംപി , എംപിമാരായ ഡോ. എം പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക്‌സഭയിലും പി വി അബ്ദുൽ വഹാബ്. എംപി രാജ്യസഭയിലും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി.
വിവാഹ പ്രായം ഉയർത്തുന്നതും അത് സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ചും പാർലമെന്റ് ചർച്ച ചെയ്യണം. മുസ്ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ഇതെന്നും ഇത്തരം നീക്കങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും എംപിമാർ അടിയന്തിര പ്രമേയത്തിൽ ആവശ്യപ്പെട്ടു.
english summary; Raising the age of marriage: Muslim League MPs issue urgent motion notices in both houses
you may also like this video;