Site iconSite icon Janayugom Online

രാജ്ഭവൻ ഏതെങ്കിലും രാഷ്ടീയ പാർട്ടിയുടെ ദല്ലാൾ ആവരുത്: ബിനോയ് വിശ്വം

രാജ് ഭവൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ദല്ലാൾ ആവരുതെന്നും ബിജെപിയുടെ ചട്ടുകമായി ഗവർണർ മാറരുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു ശ്രീകണ്ഠപുരത്ത് സിപിഐ ഇരിക്കൂർ മണ്ഡലം കമ്മിറ്റി ഓഫീസ് ടി വി കമ്മാരൻ നമ്പ്യാർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ഭാരതത്തിന്റെ അടയാളം ദേശീയ പതാക കയാണ് അല്ലാതെ ആർഎസ്എസ് അടയാളമായ ഭാരതാംബയുടെ ചിത്രമല്ല പൊതു ചടങ്ങുകളിൽ ഉപയോഗിക്കേണ്ടത്.കഴിഞ്ഞ ദിവസം രാജ് ഭവനനിൽ ഭാരതാംഭയെ രാജ്യത്തിന്റെ ദേശീയ അടയാളമാക്കാൻ നടത്തിയ ശ്രമത്തിന് എതിരെ പ്രതിക്ഷേധമായി സംസ്ഥാന വ്യാപകമായി സി പിഐ ബ്രാഞ്ചുകളിൽ ദേശീയ പതാക ഉയർത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി കെ മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു.

ഓഫീസ് ഉദ്ഘാടനം പി സന്തോഷ് കുമാർ എം പിയും ഫോട്ടോ അനാഛാദനം സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാറും കാവുമ്പായി സ്മാരക വായനശാല ആൻറ് ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം ജില്ലാ എക്സിക്യുട്ടീവ് അംഗം അഡ്വ. പി അജയ കുമാറും നിർവഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ ടി ജോസ്,കെ പി കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ എൻ ഉഷ,അഡ്വ വി ഷാജി,കൗൺസിൽ അംഗം പി കെ മൂജീബ് റഹ്മാൻ,സിഎച്ച് വത്സലൻ എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ സിപിഐ ഇരിക്കൂർ മണ്ഡലം സെക്രട്ടറി ടി കെ വത്സലൻ സ്വാഗതവും അസി. സെക്രട്ടറി സി രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Exit mobile version