കോൺഗ്രസ് സാമുദായിക സംഘടനയല്ലെന്നും ഏതെങ്കിലും വിഭാഗത്തെ ഉൾപ്പെടുത്തണമെന്നോ ഒഴിവാക്കണമെന്നോ നിലപാട് സ്വീകരിക്കാൻ ആവില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു. മൃദുഹിന്ദുത്വത്തിന്റെ പേരിൽആരെയും അകറ്റിനിർത്തുന്നത് കോൺഗ്രസിന് ഉചിതമല്ലെന്ന് പ്രവർത്തക സമിതിയംഗം എ കെ ആന്റണിയുടെ പ്രസ്താവനക്കെതിരെ പ്രതികരിക്കുകയായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി.
എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളുന്ന സംവിധാനമാണ് കോൺഗ്രസിന്റേത്. കേരളത്തിൽ സംഘടന സംവിധാനം നിർജീവമെന്നും എം പി പറഞ്ഞു. നിലവിൽ കേരളത്തിൽ അടി മുതൽ മുടി വരെ കോൺഗ്രസ് സംഘടനാ സംവിധാനം നിർജീവാവസ്ഥയിലാണ്.
പാർലമെൻറ് തെരഞ്ഞെടുപ്പിന് മുൻപ് പുനസംഘടന നടന്നില്ലെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും. ഘടകകക്ഷികൾ നിലപാടുകൾ പരസ്യപ്പെടുത്തുന്നത് ശരിയല്ല. മുന്നണിക്കകത്ത് ചർച്ച ചെയ്യത് നിലപാട് ഏകീകരിക്കുന്നതാണ് ശരിയെന്നും ഉണ്ണിത്താൻ .
English Summary;Raj Mohan Unnithan MP rejected AK Antony
You may also like this video