Site icon Janayugom Online

പെട്ടി മാറിപ്പോയി ; രാജസ്ഥാനില്‍ മുഖ്യമന്ത്രി അവതരിപ്പിച്ചത് മുന്‍ വര്‍ഷത്തെ ബജറ്റ്

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് നിയമസഭയില്‍ അവതരിപ്പിച്ചത് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ്. എട്ട് മിനിറ്റിന് ശേഷം ഒപ്പമുള്ളവര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഇക്കാര്യം മുഖ്യമന്ത്രി തിരിച്ചറിഞ്ഞത്. പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയതോടെ അരമണിക്കൂറോളം സഭാ നടപടികള്‍ നിര്‍ത്തിവച്ചു. ആദ്യ മൂന്ന് പാരഗ്രാഫുകളായി എട്ട് മിനിറ്റോളം മന്ത്രി ബജറ്റ് അവതരിപ്പിച്ചു. ഇതിനിടെ കോവിഡ് കാലത്തെക്കുറിച്ചടക്കം പരാമര്‍ശം ഉണ്ടായപ്പോഴാണ് ബജറ്റിലെ വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കാന്‍ ഒപ്പമുള്ളവര്‍ ആവശ്യപ്പെട്ടത്.

ഈ സമയത്താണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അബദ്ധം തിരിച്ചറിഞ്ഞ്. ഇതോടെ ഷെയിം, ഷെയിം മുദ്രാവാക്യം വിളികളുമായി ബിജെപി എംഎല്‍എമാര്‍ ബഹളം വച്ചതോടെ അരമണിക്കൂറോളം സഭാ നടപടികള്‍ നിര്‍ത്തിവച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പുതിയ ബജറ്റ് എത്തിച്ചു. സംഭവത്തില്‍ ഗെലോട്ട് ക്ഷമാപണവും നടത്തി. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും ബജറ്റ് പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തിരുന്നു. നിശ്ചിത യൂണിറ്റ് വരെ കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി, കടാശ്വാസം, 500 രൂപയ്ക്ക് പാചകവാതക സിലിണ്ടര്‍, വിലക്കയറ്റത്തെ നേരിടാന്‍ 19,000 കോടി തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്.

Eng­lish Sum­ma­ry: Rajasthan Bud­get: Gehlot reads old bud­get for sev­en minutes
You may also like this video

Exit mobile version