Site iconSite icon Janayugom Online

കൂടിയവിലയ്ക്ക് കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തുന്നതായി രാജസ്ഥാന്‍ മുഖ്യമന്ത്രി

ghelotghelot

വന്‍ വിലയ്ക്ക് കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തുന്നതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന കല്‍ക്കരിയുടെ മൂന്നിരട്ടി വിലയുള്ള കല്‍ക്കരി ഇറക്കുമതിയ്ക്കാണ് കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തുന്നതെന്നും അശോക് ഗെലോട്ട് ആരോപിച്ചു. ഇറക്കുമതി ചെയ്‌ത കൽക്കരി വാങ്ങണമെന്ന വ്യവസ്ഥ നീക്കം ചെയ്യണമെന്നും അദ്ദേഹം കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. കോള്‍‍ ഇന്ത്യ നല്‍കുന്ന കല്‍ക്കരിയ്ക്ക് നല്‍കേണ്ടവരുന്ന വിലയുടെ മൂന്നിരട്ടി നല്‍കിയാലാണ് ഇറക്കുമതി കല്‍ക്കരി വാങ്ങാന്‍ കഴിയുകയെന്നും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 1,736 കോടി രൂപ സംസ്ഥാനം വഹിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Eng­lish Sum­ma­ry: Rajasthan Chief Min­is­ter has said that the Cen­ter is pres­sur­ing the gov­ern­ment to import coal at high­er prices

You may like this video also

Exit mobile version