വിവരാവകാശ രേഖപ്രകാരം ഭാര്യക്ക് ഭർത്താവിന്റെ ശമ്പള വിവരങ്ങൾ അറിയാൻ അവകാശമില്ലെന്ന് രാജസ്ഥാൻ ഹൈകോടതി. ശമ്പള വിവരങ്ങൾ ആവശ്യപ്പെട്ട് യുവതി വിവരാവകാശ നിയമ പ്രകാരം സമർപ്പിച്ച റിപ്പോർട്ട് അധികൃതർ തള്ളുകയായിരുന്നു. ഇതിനെതിരെ കോടതിയിൽ സമർപ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. യുവതിയുടെ അപേക്ഷ തള്ളിയ നടപടി നിയമ വിരുദ്ധമല്ലെന്ന് കോടതി വ്യക്തമാക്കി. ബിൽവാരയിലെ പൊലീസ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്തിരുന്ന ഭർത്താവിന്റെ ശമ്പള സ്ലിപ്പുകളുടെ പകർപ്പിന് വേണ്ടിയാണ് യുവതി അപേക്ഷ സമർപ്പിച്ചത്.
ഇനി ഭര്‍ത്താവിന്റെ ശമ്പള വിവരങ്ങള്‍ അറിയാൻ കഴിയില്ല; വിധിയുമായി രാജസ്ഥാൻ ഹൈകോടതി

