Site iconSite icon Janayugom Online

ബലാത്സംഗ കേസുകളിൽ രാജസ്ഥാൻ ഒന്നാം സ്ഥാനത്താണ്, കാരണം ഇത് പുരുഷന്മാരുടെ സംസ്ഥാനം; നിയമസഭയിൽ വിവാദ പരാമർശവുമായി മന്ത്രി ശാന്തി ധരിവാൾ

നിയമസഭയിൽ വിവാദ പരാമർശവുമായി രാജസ്ഥാൻ പാർലമെന്ററി കാര്യ മന്ത്രി ശാന്തി ധരിവാൾ. “ബലാത്സംഗക്കേസുകളിൽ ഒന്നാം സ്ഥാനത്താണ് രാജസ്ഥാൻ. കാരണം ഇത് പുരുഷന്മാരുടെ

സംസ്ഥാനമാണ്” രാജസ്ഥാൻ നിയമസഭയിൽ സംസാരിക്കവെ ശാന്തി ധരിവാൾ പറഞ്ഞു. ബുധനാഴ്ച നടന്ന നിയമസഭ സമ്മേളനത്തില്‍ മറുപടി പറയവെയാണ് ധരിവാൾ വിവാദ പരാമര്‍ശം ഉന്നയിച്ചത്.

ധരിവാളിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ നിരവധി പേര്‍ രംഗത്തുവന്നു. രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സതീഷ് പൂനിയ, വക്താവ് ഷെഹ്‌സാദ്, ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ എന്നിവർ മന്ത്രിയെ അപലപിച്ചതോടെ ശാന്തി ധരിവാളിന്റെ ബലാത്സംഗ പരാമർശം വിവാദമായി. ധരിവാളിന്റെ വാക്കുകള്‍ ഞെട്ടിപ്പിക്കുന്നതും വെറുപ്പുളവാക്കുന്നതുമാണ് ബലാത്സംഗം നിയമവിധേയമാക്കുകയാണ് ധരിവാളെന്നും ഷെഹ്‌സാദ് പറഞ്ഞു.

ശാന്തി ധരിവാൾ സ്ത്രീകളെ അപമാനിക്കുകയും പുരുഷന്മാരുടെ അന്തസ്സ് താഴ്ത്തുകയും ചെയ്തുവെന്ന് സതീഷ് പൂനിയ ആരോപിച്ചു. “ബലാത്സംഗത്തിലും പുരുഷന്മാരുടെ പേരിൽ സ്ത്രീകളെ അപമാനിക്കുന്നതിലും സംസ്ഥാനം ഒന്നാം സ്ഥാനത്താണെന്ന നാണം കെട്ട ഏറ്റുപറച്ചിൽ സംസ്ഥാനത്തെ സ്ത്രീകളെ മാത്രമല്ല, പുരുഷന്മാരുടെ മാനം ഇടിച്ചുതാഴ്ത്തുകയും ചെയുകയാണ് ധരിവാളെന്നും സതീഷ് പൂനിയ കൂട്ടിച്ചേര്‍ത്തു.

eng­lish sum­ma­ry; Rajasthan No. 1 in rape cas­es because it’s a state of men, says min­is­ter Shan­ti Dhari­w­al in assembly

you may also like this video;

Exit mobile version