Site icon Janayugom Online

പൊതു പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ

Rajeev

ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പൊതു പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് മുൻ കേന്ദ്ര സഹമന്ത്രിയും തിരുവനന്തപുരം ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥിയുമായിരുന്ന രാജീവ് ചന്ദ്രശേഖർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജീവ് ചന്ദ്രശേഖർ പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന വിവരം അറിയിച്ചത്.

‘‘എന്റെ 18 വർഷത്തെ പൊതുസേവനത്തിന് ഇന്ന് തിരശീല വീഴുന്നു. മൂന്ന് വർഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ടീം മോഡി 2.0യിൽ ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിച്ചു. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥി എന്ന നിലയിൽ എന്റെ 18 വർഷത്തെ പൊതുസേവനം അവസാനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല, പക്ഷേ അത് അങ്ങനെ സംഭവിച്ചു. ഞാൻ കണ്ടുമുട്ടിയ എല്ലാവർക്കും എന്നെ പിന്തുണച്ച എല്ലാവർക്കും പ്രത്യേകിച്ച് എന്നെ പ്രചോദിപ്പിക്കുകയും ഊർജസ്വലനാക്കുകയും ചെയ്ത എല്ലാ പ്രവർത്തകർക്കും നേതാക്കന്മാർക്കും എന്റെ അഗാധമായ നന്ദി. കഴിഞ്ഞ മൂന്ന് വർഷമായി സർക്കാൽ ഒപ്പമുളള എന്റെ സഹപ്രവർത്തകർക്കും നന്ദി. ഭാരതീയ ജനതാ പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ഞാൻ തുടർന്നും പാർട്ടിയിൽ പ്രവർത്തിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ കുറിച്ചു. 

Eng­lish Summary:Rajeev Chan­drasekhar said that he will end his pub­lic service
You may also like this video

Exit mobile version