Site iconSite icon Janayugom Online

ശശി തരൂരിനെതിരെ നിയമ നടപടിയുമായി രാജീവ് ചന്ദ്രശേഖർ

rajeevrajeev

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ നിയമ നടപടികളുമായി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ.
ഒരു സ്വകാര്യ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ രാജീവ് ചന്ദ്രശേഖറിനെതിരായി ആരോപണങ്ങൾ ഉന്നയിച്ചത്. തുടർന്ന് എൻഡിഎയും രാജീവ് ചന്ദ്രശേഖറും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. പ്രസ്താവനകൾ നടത്തി ഒരാഴ്ച കഴിഞ്ഞിട്ടും ഈ വിഷയത്തിന്മേൽ പ്രതികരിക്കാൻ ശശി തരൂർ തയ്യാറാകാത്ത സാഹചര്യത്തിലാണ് രാജീവ് ചന്ദ്രശേഖർ കൂടുതല്‍ നിയമനടപടികളിലേക്ക് നീങ്ങിയത്.

ഇടവക വൈദികർ ഉൾപ്പെടെയുള്ള മണ്ഡലത്തിലെ സ്വാധീനമുള്ള വ്യക്തികൾക്ക് പണം നൽകി വോട്ട് സ്വാധീനിക്കാൻ രാജീവ് ചന്ദ്രശേഖര്‍ ശ്രമിച്ചുവെന്നായിരുന്നു തരൂരിന്റെ ആരോപണം.
തരൂരിന്റെ ആരോപണങ്ങൾ വ്യാജമാണെന്നും ഒരു പ്രത്യേക മതവിഭാഗത്തെ പ്രതിക്കൂട്ടിൽ നിർത്തി സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ വേണ്ടി നടത്തുന്ന പ്രവൃത്തിയാണെന്നും തരൂരിന് അയച്ച വക്കീൽ നോട്ടീസിൽ രാജീവ് ചന്ദ്രശേഖർ ആരോപിക്കുന്നു. നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം പ്രസ്താവന പിൻവലിച്ച് പൊതുസമൂഹത്തോട് ശശി തരൂർ മാപ്പ് പറയണമെന്നാണ് ആവശ്യം.

Eng­lish Sum­ma­ry: Rajeev Chan­drasekhar took legal action against Shashi Tharoor

You may also like this video

Exit mobile version