മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ ഈ മാസം 15ന് സ്ഥാനമേല്‍ക്കും. ഇപ്പോഴത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുശീല്‍ കുമാര്‍ വിരമിക്കുന്നതിനെ തുടര്‍ന്നാണിത്. നിലവില്‍ തെരഞ്ഞെടുപ്പ് കമ്മിഷണറായി സേവനമനുഷ്ഠിച്ചു വരികയാണ് രാജീവ് കുമാര്‍. രാജീവ് കുമാറിന്റെ നിയമനം രാഷ്ട്രപതി അംഗീകരിച്ചതായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു ട്വിറ്ററില്‍ അറിയിച്ചു. 2020 സെപ്റ്റംബര്‍ ഒന്നിനാണ് തെരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ സ്ഥാനമേറ്റത്. മുമ്പ് പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡിന്റെ ചെയര്‍മാനായിരുന്നു. 1984 ഐഎഎസ് ബാച്ചിലെ അംഗമായ രാജീവ് കുമാര്‍ 2020 ഫെബ്രുവരിയില്‍ സിവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു.
English Summary:Rajeev Kumar is the Chief Election Commissioner
You may also like this video