Site icon Janayugom Online

രാജീവ്ഗാന്ധിക്ക് അസമിലും അവഗണന ; ഒറാങ്ങ് നാഷണല്‍ പാർക്കില്‍ നിന്നും രാജീവ് ഗാന്ധിയെ ഒഴിവാക്കി

രാജീവ്ഗാന്ധിക്ക് വീണ്ടും അവഗണന. ഒറാങ്ങ് പാർക്കിന് നല്‍കിയ രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കാൻ അസം മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന്റെ പേരിൽ നിന്ന് രാജീവ് ഗാന്ധിയെ ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കി ‘ഒറാങ് നാഷണൽ പാർക്ക്’ എന്ന് മാത്രമായി ചുരുക്കാനാണ് അസം മന്ത്രി സഭയുടെ തീരുമാനം.

പേര് മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകൾ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനമടുത്തെതെന്നാണ് സർക്കാർ വിശദീകരണം. സംസ്ഥാനത്തെ ആദിവാസി വിഭാഗങ്ങളുടേയും തേയില തൊഴിലാളികളുടേയും ആവശ്യം കൂടി പരിഗണിച്ചാണ് പേര് മാറ്റിയതെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

ദറാങ്ങിലൂടെ ഒഴുകുന്ന ബ്രഹ്മപുത്രയുടെ തീരത്താണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ റോയൽ ടൈഗർ എന്ന വിഭാഗത്തിലുൾപ്പെടുന്ന കടുവകളുള്ള പാർക്ക് കൂടിയാണ് രാജീവ് ഗാന്ധി നാഷണൽ പാർക്ക്. 79.28 ചതുരശ്രമീറ്റൽ വിസ്തൃതിയുള്ള പാർക്ക് 1999ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. 2001ലാണ് തരുൺ ഗൊഗോയ് സർക്കാർ പാർക്കിനെ രാജീവ് ഗാന്ധി നാഷണൽ പാർക്ക് എന്ന് നാമകരണം ചെയ്തത്.

Eng­lish sum­ma­ry; Assam Cab­i­net Decides to Remove Rajiv Gand­hi’s Name From Orang Nation­al Park

you may also like this video;

Exit mobile version