Site iconSite icon Janayugom Online

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന്

സംസ്ഥാനത്തെ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയാണ് മത്സരിക്കുന്നത്. ശൂരനാട് രാജശേഖരനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

നിലവില്‍ എല്‍ഡിഎഫിന് 99 അംഗങ്ങളും യുഡിഎഫിന് 41 അംഗങ്ങളുമാണുള്ളത്. ഇന്ന് രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലുമണിവരെ നിയമസഭാ സമുച്ചയത്തിലെ പ്രത്യേക പോളിങ് ബൂത്തിലായിരിക്കും എംഎല്‍എമാര്‍ വോട്ടു രേഖപ്പെടുത്തുക. വൈകുന്നേരം അഞ്ചിന് വോട്ടെണ്ണല്‍ നടക്കും. കോവിഡ് ബാധിതരും ക്വാറന്റൈനില്‍ കഴിയുന്നവരുമായ എംഎല്‍എമാര്‍ക്ക് വോട്ടുചെയ്യുന്നതിന് പ്രത്യേക സജ്ജീകരണമൊരുക്കിയിട്ടുണ്ട്. നിയമസഭാ സെക്രട്ടറിയാണ് വരണാധികാരി. 

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായിരുന്ന അര്‍പിത ഘോഷ് രാജിവച്ച സീറ്റിലേക്ക് ഗോവയില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ലൂസിഞ്ഞോ ഫെലൈറോ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്ന ഇദ്ദേഹം ഗോവ മുന്‍ മുഖ്യമന്ത്രി കൂടിയായിരുന്നു.
eng­lish sum­ma­ry; Rajya Sab­ha by-elec­tion today
you may also like this video;

Exit mobile version