Site iconSite icon Janayugom Online

രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25ന്

സംസ്ഥാനത്ത് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 25ന് നടക്കും. ബിനോയ് വിശ്വം, എളമരം കരീം, ജോസ് കെ മാണി എന്നീ എം പിമാരുടെ കാലാവധി ജൂലൈ ഒന്നിനാണ് അവസാനിക്കുന്നത്. ജൂണ്‍ ആറിന് തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങും. ജൂണ്‍ 13 വരെ പത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ജൂണ്‍ 18. ജൂണ്‍ 25 രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാല് വരെയാണ് വോട്ടെടുപ്പ്. അന്ന് അഞ്ച് മണിക്ക് വോട്ടെണ്ണല്‍ നടക്കും. മഹാരാഷ്ട്രയില്‍ പ്രഫുല്‍ പട്ടേല്‍ രാജിവെച്ച ഒഴിവിലേക്കും തെരഞ്ഞെടുപ്പ് നടക്കും. 

Eng­lish Summary:Rajya Sab­ha elec­tion on June 25
You may also like this video

YouTube video player
Exit mobile version