കേരളമുള്‍പ്പടെ ആറ് സംസ്ഥാനങ്ങളിലെ ഒഴിവു വരുന്ന 13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 31 ന് നടക്കും.
കേരളത്തില്‍ മൂന്നു രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. രാജ്യസഭാ അംഗങ്ങളായ എ കെ ആന്റണി, എം വി ശ്രേയാംസ് കുമാര്‍, കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ഏപ്രില്‍ രണ്ടിന് പൂര്‍ത്തിയാകുന്നത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 14ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 21. സൂക്ഷ്മ പരിശോധന 22ന് നടക്കും. മാര്‍ച്ച് 31ന് നടക്കുന്ന വോട്ടെടുപ്പ് രാവിലെ 9 മണി മുതല്‍ വൈകുന്നേരം നാല് മണി വരെയാണ്. വോട്ടെണ്ണല്‍ അഞ്ച് മണിക്ക് നടക്കും. കേരളത്തിനുപുറമെ പഞ്ചാബില്‍ അഞ്ച്, അസമില്‍ രണ്ട്, ഹിമാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളില്‍ ഒന്ന് വീതം രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പെന്നും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
English Summary: Rajya Sabha elections on 31st
You may like this video also