Site iconSite icon Janayugom Online

രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്

ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കേരളത്തില്‍ ഒഴിവുവന്ന മൂന്ന് സീറ്റുകളിലേക്ക് അഡ്വ. പി സന്തോഷ് കുമാര്‍, എ എ റഹിം, ജെബി മേത്തര്‍ എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പഞ്ചാബില്‍ നിന്ന് ഒഴിവ് വന്ന അഞ്ച് സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി പ്രതിനിധികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്, എഎപിയുടെ മുതിര്‍ന്ന നേതാവ് രാഘവ് ചദ്ദ, സന്ദീപ് പതക്, ലവ്‌ലി ഫ്രൊഫഷണല്‍ സര്‍വകലാശാല ചാന്‍സിലര്‍ അശോക് മിത്തല്‍, വ്യവസായി സഞ്ജീവ് അറോറ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഹിമാചല്‍ പ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രൊഫസര്‍ സിക്കന്ദര്‍ കുമാറും നാഗാലാന്‍ഡില്‍ എസ് ഫാംഗ്നോന്‍ കൊന്യാകും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അസമില്‍ രണ്ട് സീറ്റുകളിലേക്കും ത്രിപുരയില്‍ ഒരു സീറ്റിലേക്കുമാണ് മത്സരം നടക്കുക. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ വോട്ടെണ്ണല്‍ നടക്കും. 

Eng­lish Summary:Rajya Sab­ha elec­tions today
You may also like this video

YouTube video player
Exit mobile version