Site icon Janayugom Online

തളരാതെ കര്‍ഷകര്‍; വെള്ളക്കെട്ടിലും പ്രതിഷേധം തുടരുന്നു

ഡല്‍ഹി ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ കര്‍ഷകസമരം ശക്തമാവുകയാണ്. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തും അനുഭാവികളും ചേര്‍ന്ന് അതിര്‍ത്തിയിലെ ഗാസിപൂരിലെ വെള്ളക്കെട്ടുള്ള ഫ്‌ളൈവേയില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. ഡല്‍ഹിയില്‍ കനത്ത മഴ പെയ്യുന്നതിനെ തുടര്‍ന്ന് റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വെള്ളക്കെട്ടുള്ള റോഡിലിരുന്നാണ് പ്രതിഷേധം. അതേസമയം ഇവിടെ നിന്ന് ദല്‍ഹിയിലേക്ക് പോകുന്ന അഴുക്കുചാലുകള്‍ വൃത്തിയാക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികള്‍ അത് ശ്രദ്ധിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. 

കഴിഞ്ഞ നവംബര്‍ മാസം മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധം നടത്തുകയാണ്. കര്‍ണാലില്‍ പ്രതിഷേധം നടത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് അതിക്രമം നടന്നിരുന്നു. സംഭവത്തില്‍ ഹരിയാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഹരിയാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ മുന്‍ എസ്.ഡി.എം ആയുഷ് സിന്‍ഹയോട് അവധിക്ക് പോകാനും നിര്‍ദേശം നല്‍കും.

ENGLISH SUMMARY:Rakesh tikait protest continues
You may also like this video

Exit mobile version