Site icon Janayugom Online

ബിജെപിക്ക് വോട്ട് നല്‍കരുതെന്ന് രാകേഷ് ടികായത്ത്

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ട് നല്‍കരുതെന്ന് കര്‍ഷകരോട് സംയുക്ത കര്‍ഷക സമിതി നേതാവ് രാകേഷ് ടികായത്ത്. തെരഞ്ഞെടുപ്പില്‍ ബിജെപിയെ സംയുക്ത കര്‍ഷക സമിതി എതിര്‍ക്കും. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കില്ലെന്നും ടികായത്ത് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഗ്രയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട അരുണ്‍ നര്‍വാറിന്റെ കുടുംബത്തെ സന്ദര്‍ശിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരുണിന്റെ കുടുംബത്തിന് 40 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ടികായത്ത് ആവശ്യപ്പെട്ടു.

 

Eng­lish Sum­ma­ry: Rakesh Tikay­at urges peo­ple not to vote for BJP

 

You may like this video also

 

Exit mobile version