Site icon Janayugom Online

വാളേന്തി ഹിന്ദു സംഘടനാ പ്രവർത്തകരുടെ റാലി; കൂടെ നടന്ന് പൊലീസ്

ഹിന്ദു സംഘടനാ പ്രവർത്തകരുടെ വാളേന്തിയുള്ള റാലിക്കൊപ്പം നടന്ന് പൊലീസ്. ബിജെപി ഭരിക്കുന്ന കർണാടകയിലാണ് മന്ത്രിയും എംഎൽഎയുമടക്കം പങ്കെടുത്ത റാലി വിവാദത്തിലാകുന്നത്. 10000 ഓളം പേരാണ് റാലിയില്‍ പങ്കെടുത്തത്. പ്രവർത്തകർക്കൊപ്പം പൊലീസുകാര്‍ നടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതാണ് റിപ്പോര്‍ട്ട്. ഹിന്ദു ജാഗരൺ വേദിക് സംഘടിപ്പിച്ച റാലിയാണ് വിമര്‍ശനങ്ങളേറ്റുവാങ്ങുന്നത്.

സാംസ്കാരിക മന്ത്രി വി സുനിൽ കുമാറും എംഎൽഎ രഘുപതി ഭട്ടുമാണ് റാലിയിൽ പങ്കെടുത്തത്. നിരവധി പേർ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും നിയമനടപടി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നും ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

Eng­lish sum­ma­ry; ral­ly of Hin­du orga­ni­za­tion work­ers; Police walk along

You may also like this video;

Exit mobile version