Site iconSite icon Janayugom Online

ഗ്യാന്‍വാപിയും, മഥുരയും വിട്ടുതന്നാല്‍ മറ്റ് ക്ഷേത്രങ്ങളുടെ കാര്യം വിസ്മരിക്കാമെന്ന് രാമജന്മഭൂമിക്ഷേത്ര ട്രസ്റ്റ് ട്രഷറാര്‍

രാജ്യത്ത് വിദേശശക്തികള്‍ 3500ല്‍പ്പരം ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്നും,യുപിയിലെ ഗ്യാന്‍വാപിയും,മഥുരയും വട്ടുതന്നാല്‍ മറ്റ് ക്ഷേത്രങ്ങളുടെ കാര്യം വിസ്മരിക്കാമെന്നും രാമജന്മഭൂമിക്ഷേത്ര ട്രസ്റ്റ് ട്രഷറാര്‍ ഗോവിന്ദ് ദേവ്ഗിരി മഹാരാജ്.

ഗ്യാന്‍വാപി പള്ളിയിലെ നിലവറയില്‍ പൂജനടത്താന്‍ അനുമതി നല്‍കിയ വാരാണാസി ജില്ലാ കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് ഗോവിന്ദ് ഗിരിയുടെ ഈ അഭിപ്രായപ്രകടനം അയോധ്യ, കാശി (ഗ്യാന്‍വാപി പള്ളി മഥുര (ഷാഹി ഈദ്‌ഗാഹ്‌ പള്ളി) ക്ഷേത്രങ്ങൾ വിട്ടുകിട്ടുന്നത്‌ യാഥാർഥ്യമായാൽ മറ്റെല്ലാം മറക്കാൻ കഴിയും.

രാജ്യത്തിന്റെ ഭാവിക്ക്‌ ഇതാണ്‌ നല്ലത്‌. മുസ്ലിം സമുദായം ഈ ആവശ്യത്തോട്‌ സഹകരിക്കണമെന്നും ഗോവിന്ദ്‌ ഗിരി പുണെയിൽ പറഞ്ഞു. അയോധ്യയിൽ ബാബ്‌റി മസ്‌ജിദ്‌ തകർത്തയിടത്ത്‌ നിർമിച്ച ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ജനുവരി 22ന്‌ ഉദ്‌ഘാടനം ചെയ്‌തിരുന്നു.

Eng­lish Summary:
Ram Jan­mab­hoomik­shetra Trust Trea­sur­er says that if Gyan­va­pi and Mathu­ra are left, the mat­ter of oth­er tem­ples will be forgotten.

You may also like this video:

Exit mobile version