Site icon Janayugom Online

രാമനവമി ആഘോഷം: മധ്യപ്രദേശിലെ ബാര്‍ഗോണില്‍ ജയ് ഹിന്ദു രാഷ്ട്ര എന്നെഴുതിയ ബാനറുകളുയരുന്നത് ജനങ്ങളെ ആശങ്കയിലാക്കി

രാമനവമിയോടനുബന്ധിച്ച് മധ്യപ്രദേശിലെ ബാര്‍ഗോണില്‍ ജയ് ഹിന്ദു രാഷ്ട്ര എന്നെഴുതിയ ബാനറുകളുയര്‍ന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നതായി റിപ്പോര്‍ട്ട്.കഴിഞ്ഞ വര്‍ഷം രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘര്‍ഷം നടന്ന പ്രദേശമാണ് ബാര്‍ഗോണ്‍. ജമാമസ്ജിദ് സ്ഥിതി ചെയ്യുന്ന തലാബ് ചൗക്കിലാണ് ബാനറുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇവിടെയായിരുന്നു കഴിഞ്ഞ വര്‍ഷം സംഘര്‍ഷങ്ങള്‍ ആദ്യംഉടലെടുത്തു.സറാഫ ബസാറിലും ബാനറുകളുയര്‍ന്നിട്ടുണ്ട്. ജയ്ഹിന്ദു രാഷട്ര‑ഹിന്ദു രാഷട്രത്തെ വാഴ്ത്തുക എന്ന പ്രഖ്യാപിക്കുന്ന കാവി നിറത്തിലുള്ള ബാനറുകള്‍ പ്രത്യക്ഷപ്പെട്ടു.. മുമ്പ് നടന്ന ആക്രമണങ്ങളില്‍ ഇവിടെയുള്ള ധാന്‍മന്‍ദി മസ്ജിദിന് ഹിന്ദുത്വവാദികള്‍ കേടുപാടുകള്‍ വരുത്തിയിരുന്നു. തങ്ങളെ പരിഹസിക്കാന്‍ ലക്ഷ്യമിട്ടാണ് ബാനറുകളെന്നും, കഴിഞ്ഞ വര്‍ഷം സംഘര്‍ഷം ഉടലെടുത്ത പ്രദേശങ്ങള്‍ ഇവിടെ തന്നെയാണ്.

2022 ഏപ്രിൽ 10 ന് വൈകുന്നേരം, രാമനവമി ആഘോഷിക്കുന്ന ഹിന്ദു ഗ്രൂപ്പുകൾ ജുമാ മസ്ജിദിന് പുറത്ത് ഉച്ചത്തിലുള്ളതും പ്രകോപനപരവുമായ സംഗീതം ആലപിക്കുകയും പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ മുസ്ലീങ്ങളുമായി ഏറ്റുമുട്ടുകയും ചെയ്തതിന് ശേഷമാണ് ഖാർഗോണിൽ അക്രമം വ്യാപിച്ചത് .കലാപകാരികളെ ശിക്ഷിക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി പറഞ്ഞതിനു ശേഷം മുസ്ലീംവിഭാഗത്തിനു നേരേ ആക്രമം തുടങ്ങി. 175പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതില്‍ 14പര്‍ ഒഴികെ ബാക്കിയുള്ളവര്‍ എല്ലാവരും മുസ്ലീങ്ങളാണ് .

രാമനവമി ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത് പ്രദേശത്തെ മുസ്ലീംവിഭാഗങ്ങള്‍ വലിയ അസ്വസ്ഥതയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരില്‍ നിന്നും തിരിച്ചടി ഉണ്ടാകുമെന്ന ഭയത്താല്‍ പ്രതിഷേധിക്കുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിച്ചിരിക്കുകയാണ് .

ബാനറുകൾ നീക്കം ചെയ്യാൻ പോലീസിനോട് ആവശ്യപ്പെടുമെന്ന് കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള ഖർഗോൺ എംഎൽഎ രവി ജോഷി പറഞ്ഞു. ഈ വർഷത്തെ രാമനവമി ദിനത്തിൽ പള്ളികൾക്ക് പുറത്ത് പ്രകോപനം സൃഷ്ടിക്കില്ലെന്ന് ഉറപ്പാക്കാൻ പോലീസിന് ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ തവണ, കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ പോലീസ് ഇല്ലായിരുന്നു,ജോഷി പറഞ്ഞു. ശക്തമായ പൊലീസ് പെട്രോളിംങ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജോഷി അഭിപ്രായപ്പെട്ടു

Eng­lish Summary:
Ram Nava­mi cel­e­bra­tions: Jai Hin­du Rash­tra ban­ners raised in Mad­hya Pradesh’s Bar­gaon wor­ry people

You may also like this video:

Exit mobile version