Site iconSite icon Janayugom Online

രാമനവമി അക്രമം: ഗുജറാത്തിലും സ്വത്ത് നശിപ്പിക്കൽ

ആനന്ദ് ജില്ലയിലെ ഖംഭാത് നഗരത്തിൽ രാമനവമി ഘോഷയാത്രയ്ക്കിടെ ഉണ്ടായ അക്രമങ്ങളിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്നവരുടെ സ്വത്തുക്കൾ ഗുജറാത്ത് സർക്കാർ നശിപ്പിക്കാൻ തുടങ്ങി.

മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും സമാന നടപടികളെ തുടർന്നാണ് അക്രമത്തിൽ ഉൾപ്പെട്ടവരെന്ന് ആരോപിക്കപ്പെടുന്നവരുടെ സ്വത്തുക്കൾ നശിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.

ഏപ്രിൽ 10 ന് ഖംഭാട്ടിൽ അക്രമം പൊട്ടിപ്പുറപ്പെടുകയും ഹിന്ദു-മുസ്‍ലിം വിശ്വാസികൾ പരസ്പരം കല്ലെറിയുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. മുസ്‍ലീം സമുദായത്തിന്റെ ആധിപത്യം നേടുന്നതിനായി മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് അക്രമമെന്ന് ആനന്ദ് ജില്ലാ പാെലീസ് സൂപ്രണ്ട് അജിത് രാജിയൻ ആരോപിച്ചിരുന്നു. കുറ്റാരോപിതർ ഭൂമി കൈയേറിയെന്നും ഭരണകൂടം വാദിക്കുന്നു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Eng­lish summary;Ram Nava­mi vio­lence: Prop­er­ty destruc­tion in Gujarat too

You may also like this video;

Exit mobile version