Site iconSite icon Janayugom Online

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്;കോണ്‍ഗ്രസ് മറുപടി പറയട്ടെ;കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന കോൺ​ഗ്രസ് നിലപാടിനോട് പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. വിഷയത്തിൽ കോൺഗ്രസ് തന്നെ മറുപടി പറയട്ടെയെന്ന് അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ചടങ്ങിൽ ക്ഷണം നിരസിച്ച് സിപിഎം രം​ഗത്തെത്തിയിരുന്നു. എന്നാൽ പങ്കെടുക്കുമെന്ന നിലപാടിലാണ് കോൺ​ഗ്രസ്. ഇതിനോടാണ് കാന്തപുരത്തിന്റെ പ്രതികരണം.

തരൂരിന്റെ നിലപാടിൽ അഭിപ്രായം പറയേണ്ടത് അദ്ദേഹമാണ്, ഞാനല്ലെന്നായിരുന്നു ശശി തരൂരിന്റെ ഹമാസ് പരാമർശത്തിലുള്ള പ്രതികരണം. സുന്നി ഐക്യം സ്വാഗതം ചെയ്യുന്നു. നൂറാം വാർഷികം അതിന് തടസ്സമല്ല. എല്ലാ മതവിഭാഗങ്ങളുമായി സൗഹൃദമാകാം, സംസ്ക്കാരം പകർത്തേണ്ടതില്ല. ഉത്തരേന്ത്യയിൽ മുസ്ലിം സമുദായം ഉറങ്ങി കിടക്കുകയാണ്. കേരളത്തിലേത് പോലെ ജനങ്ങളെ ഒന്നിച്ച് സഹകരിപ്പിച്ച് കൊണ്ടുള്ള പ്രവർത്തനങ്ങൾ കുറവാണ്.

സമസ്തയുടെ 100ാം വാർഷികാഘോഷ പ്രഖ്യാപനങ്ങൾ ഡിസംബർ 30ന് കാസർകോട് ചട്ടഞ്ചാലിൽ നടക്കുമെന്നും കാന്തപുരം പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ ച‍ടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് സിപിഎം പിബി അംഗം ബൃന്ദ കാരാട്ടും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. മത വിശ്വാസങ്ങളെ സിപിഎം ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ മത ചടങ്ങുകളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണ്. ഇത് ശരിയായ നടപടിയല്ല. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. 

Eng­lish Summary:
Ram tem­ple ded­i­ca­tion cer­e­mo­ny; let Con­gress answer; Kan­ta­pu­ram AP Abubakar Musliar

You may also like this video:

Exit mobile version