രാമക്കൽമേട്- കുരുവിക്കാനത്തെ കാറ്റാടിപ്പാടത്തിനു സമീപം തീപിടിച്ച് നാലേക്കറോളം പുൽമേട് കത്തിനശിച്ചു. സമീപത്തെ കാറ്റാടിയന്ത്രങ്ങളിലേക്കും ട്രാൻസ്‌ഫോമറിലേക്കും പടരുന്നതിനു മുൻപു നെടുങ്കണ്ടം അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാൽ വൻദുരന്തം ഒഴിവായി. സ്വകാര്ത ഉടമസ്ഥതയിലുള്ള കാറ്റാടിയന്ത്രത്തിനു സമീപമുള്ള പുൽമേട്ടിൽ ആരംഭിച്ച തീ പടരുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
രാമക്കൽമേട്- കുരുവിക്കാനത്ത് തീപിടിത്തം; നാലേക്കറോളം പുൽമേട് കത്തിനശിച്ചു
