ബാബ രാംദേവിന്റെ പതഞ്ജലി യോഗപീഠ് ട്രസ്റ്റിന് വീണ്ടും തിരിച്ചടി. റെസിഡൻഷ്യല്‍, നോണ്‍ റെസിഡൻഷ്യല്‍ യോഗ ക്യാമ്പുകള്‍ നടത്തുന്നതിന് എൻട്രി ഫീസ് ഈടാക്കുന്നതിന് സ്ഥാപനത്തിന് സേവന നികുതി അടയ്‌ക്കേണ്ടി വരുമെന്ന ട്രൈബ്യൂണല്‍ വിധി സുപ്രീം കോടതി ശരിവെച്ചു.
രാംദേവിന്റെയും സഹായി ബാലകൃഷ്ണയുടെയും കീഴിലുള്ള ട്രസ്റ്റ് വിവിധ റെസിഡൻഷ്യല്‍, നോണ്‍ റെസിഡൻഷ്യല്‍ ക്യാമ്പുകളില്‍ യോഗ പരിശീലനം കൊടുത്തിരുന്നു. അതില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് സംഭാവനയായി ഫീസ് വാങ്ങുകയും ചെയ്തു. ഈ തുക സംഭാവനയായി ശേഖരിച്ചതാണെങ്കിലും സേവനങ്ങള്‍ക്കുള്ള ഫീസ് ആയിരുന്നു. അതുകൊണ്ട് സേവന നികുതി നല്‍കണമെന്ന് മീററ്റ് റേഞ്ചിലെ കസ്റ്റംസ് ആൻഡ് സെൻട്രല്‍ എക്സൈസ് കമ്മിഷണർ ആവശ്യപ്പെട്ടത്.
വിഷയത്തില്‍ കസ്റ്റംസ്, എക്സൈസ്, സർവീസ് ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ (സെസ്റ്റാറ്റ്) അലഹബാദ് ബെഞ്ചിന്റെ 2023 ഒക്ടോബറിലെ വിധി രാംദേവിന് എതിരായിരുന്നു. പിഴയും പലിശയും സഹിതം 2006 ഒക്ടോബർ മുതല്‍ 2011 മാർച്ച് വരെ ഏകദേശം 4.5 കോടി രൂപ ട്രസ്റ്റ് അടക്കേണ്ടതായി വരും. തുടര്‍ന്ന് സുപ്രീം കോടതിയിലെത്തിയെങ്കിലും തീരുമാനത്തില്‍ ഇടപെടാൻ ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജല്‍ ഭുയാൻ എന്നിവരുടെ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു.
English Summary:Ramdev backfired again; 4.5 crore service tax to be paid
You may also like this video