Site icon Janayugom Online

കോണ്‍ഗ്രസിന്റെ വിവിധ സ്ഥാപനങ്ങളുടെ നേതൃസ്ഥാനം ചെന്നിത്തല രാജിവെച്ചു

സംസ്ഥാന കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ ജയ്ഹിന്ദ്,രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് പദവികളില്‍ നിന്നും രാജിവെച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.വീക്ഷണം, കെ കരുണാകരൻ ഫൗണ്ടേഷൻ തലപ്പത്ത് നിന്നും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതൃ സ്ഥാനം മെയിൽ ഒഴിഞ്ഞതിന് പിന്നാലെയാണ് ഇപ്പോൾ പാർട്ടിയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ ചുമതലകളിൽ നിന്നും ചെന്നിത്തല ഒഴിഞ്ഞിരിക്കുന്നത്.

എന്നാൽ ചെന്നിത്തലയുടെ രാജി സ്വീകരിക്കേണ്ടതില്ലെന്നാണ് ഇപ്പോൾ കെപിസിസി നേതൃത്വത്തിന്റെ തിരുമാനം. ഈ സ്ഥാപനങ്ങളിൽ കോടികളുടെ ബാധ്യത ഉണ്ടെന്നും ഓഡിറ്റ് കഴിഞ്ഞതിന് ശേഷം മാത്രം രാജി അംഗീകരിച്ചാൽ മതിയെന്നുമാണ് കെപിസി നിർദ്ദേശം. കഴിഞ്ഞ 24 നായിരുന്നു രമേശ് ചെന്നിത്തല പജവികൾ ഒഴിഞ്ഞ് കൊണ്ടുളള കത്ത് നേതൃത്തിന് കൈമാറി.
സാധാരണ നിലയിൽ കെപിസിസി അധ്യക്ഷനാണ് ഈ പദവികൾ വഹിക്കേണ്ടതെന്നും എന്നാൽ മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷനായിരിക്കേ ചുമതലകൾ ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറാകാതിരുന്നതിനാലാണ് പദവി ഏറ്റെടുത്തതെന്നുമാണ് ചെന്നിത്തല പറയുന്നത്. 

ഇനി കെപിസിസി നേതൃത്വം തന്നെ ഈ സ്ഥാപങ്ങൾ നോക്കി നടത്തട്ടേയെന്നും ചെന്നിത്തല രാജിക്കത്തിൽ പറയുന്നു.
എന്നാൽജയ്ഹിന്ദ്, വീക്ഷണം, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളില്‍ 35 കോടി രൂപയുടെ ബാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ ഓഡിറ്റിംഗ് നടത്തിയ ശേഷം രാജി അംഗീകരിച്ചാൽ മതിയെന്നാണ് രാജി പരിശോധിച്ച ശേഷം നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. എങ്ങനെയാണ് ഇത്രയും ബാധ്യതകൾ വന്നിരിക്കുന്നതെന്നും ചാനലിന്റേയും പത്രത്തിന്റേയുമെല്ലാം പ്രവർത്തനങ്ങൾ ഏത് തരത്തിലാണ് നടക്കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം സ്പെഷ്യൽ ഓഡിറ്ററെ വെച്ച് പരിശോധിക്കും. ഒരു സ്ഥാപനത്തിന്റെ ചുമതല വഹിച്ചിരുന്നയാൾ ആ സ്ഥാപനത്തിന് വന്നിരിക്കുന്ന ബാധ്യത സംബന്ധിച്ചുള്ള വിശദീകരണം നൽകാൻ ബാധ്യസ്ഥനാണെന്നാണ് പാർട്ടി കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നിലപാട്.

Eng­lish Sum­ma­ry : Ramesh Chen­nitha­la resigned var­i­ous posi­tion in con­gress organistations

You may also like this video :

Exit mobile version