Site icon Janayugom Online

കെ കുരുണാകരനെതിരെയുള്ള തിരുത്തല്‍വാദം തെറ്റായിപ്പോയെന്ന് രമേശ് ചെന്നിത്തല

കെ കരുണാകരനെതിരെ താനടക്കം ഉള്ളവര്‍ നയിച്ച തിരുത്തല്‍വാദം തെറ്റായിപ്പോയെന്നു കോണ്‍ഗ്രസ് വര്‍ക്കിംങ് കമ്മിറ്റി സമിതിയിലെ സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല. അതില്‍ പശ്ചാത്തപിക്കുന്നു. അതിയായ പുത്രവാത്സല്യം ലീഡഫെ വഴി തെറ്റിക്കുന്നു എന്ന ചിന്താഗതിയില്‍ നിന്നാണ് തിരുത്തല്‍വാദം ഉടലെടുത്തത്. കേരളീയ സമൂഹം അന്നു മക്കള്‍ രാഷട്രീയത്തിന് എതിരായിരുന്നു.

ഇന്ന് അതല്ല സ്ഥിതി.മക്കള്‍ രാഷ്ട്രിയം സാര്‍വത്രികമാണ് അതില്‍ ആരം തെറ്റു കാണുന്നില്ല. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സി പി രാജശേഖരന്‍ എഴുതിയ രമേശ് ചെന്നിത്തല അറിഞ്ഞും, അറിയാത്തതും എന്ന പുതിയ പുസ്തകത്തിലാണ് ചെന്നിത്തല ഈ വീണ്ടുവിചാരം പ്രകടിപ്പിച്ചത്. താന്‍ എന്നും പാര്‍ട്ടിക്ക് വിധേയനായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളു. എന്നാല്‍ പലപ്പോഴും പാര്‍ട്ടി തന്നോട് നീതി കാണിച്ചില്ല.

പദവിയല്ല, പാർട്ടിയാണ് പ്രധാനം എന്നു വിശ്വസിക്കുന്ന ആളാണു താൻ. പക്ഷേ, ആ വിശ്വാസം തനിക്കു രാഷ്‌ട്രീയമായ നഷ്ടങ്ങൾ ഉണ്ടാക്കി. 2011 ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ മുറുകിയപ്പോൾ വാ​ഗ്ദാനം ചെയ്ത ഉപമുഖ്യമന്ത്രി സ്ഥാനം താൻ വേണ്ടെന്നു വച്ചതാണ്. പിന്നീട് സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരമാണ് ആഭ്യന്തരമന്ത്രിയായതെന്നും ചെന്നിത്തല പുസ്തകത്തിൽ പറയുന്നു.

Eng­lish Summary:
Ramesh Chen­nitha­la says that the cor­rec­tion argu­ment against K Kurunakaran is wrong

You may also like this video:

Exit mobile version