Site iconSite icon Janayugom Online

രാമേശ്വരം കഫേ സ്ഫോടനം: നാല് പേര്‍ കസ്റ്റഡിയില്‍

രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ നാലുപേര്‍ കസ്റ്റഡിയിൽ. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.
കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ സ്ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പൊലീസ് പുറത്തുവിട്ടിരുന്നു. തൊപ്പിയും കണ്ണടയും ധരിച്ച ഇയാൾക്ക് ഏകദേശം 30 വയസ് പ്രായം തോന്നിക്കുമെന്ന് പൊലീസ് പറയുന്നു. ടൈമര്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. 

Eng­lish Summary:Rameswaram Cafe Blast: Four in custody
You may also like this video

Exit mobile version