Site icon Janayugom Online

ജസ്റ്റിന്‍ ബീബറിന് റാംസായ് ഹന്‍ട് സിന്‍ഡ്രോം

വിഖ്യാത പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറിന് റാംസായ് ഹന്‍ട് സിന്‍ഡ്രോം. മുഖം പകുതി തളര്‍ന്നുപോയെന്നും അനക്കാന്‍ സാധിക്കുന്നില്ലെന്നും ജസ്റ്റിന്‍ ബീബര്‍ വിഡിയോയില്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത മൂന്നു മിനുട്ടോളം നീണ്ട വിഡിയോയിലാണ് ജസ്റ്റിന്‍ ബീബര്‍ രോഗകാര്യം ആരാധകരെ അറിയിച്ചത്.

ഒരു ഭാഗം കൊണ്ടുമാത്രമേ ചിരിക്കാനാകുന്നുള്ളു. മറുവശത്തെ കണ്ണോ മൂക്കോ ചൂണ്ടോ ഇളക്കാന്‍ സാധിക്കുന്നില്ല. മുഖത്തെ ഞരമ്പുകളില്‍ ഉണ്ടായ വൈറസ് ബാധയാണ് കാരണമെന്നും ബീബര്‍ പറയുന്നു.

അസുഖം മാറിക്കഴിഞ്ഞ് പുതിയ ഷോകളുമായി വരാം. തന്റെ മുഖത്തിന്റെ ഒരു വശം ഉറച്ചു നില്‍ക്കുകയാണ്. അത് പഴയതുപോലെയാകും. എത്ര സമയം എടുക്കുമെന്ന് അറിയില്ലെന്നും ജസ്റ്റിന്‍ വീഡിയോയില്‍ പറയുന്നു.

Eng­lish sum­ma­ry; Ram­say Hunt Syn­drome for Justin Bieber

You may also like this video;

Exit mobile version