Site iconSite icon Janayugom Online

രണ്ട് കവിതകൾ

1
ഒന്ന് കണ്ടതുകൊണ്ട്

*********************
ഒന്ന് കണ്ടതുകൊണ്ടോ
കരം ഗ്രഹിച്ചതുകൊണ്ടോ
ഒന്ന് ചുംബിച്ചതുകൊണ്ടോ
നമ്മൾ
സ്നേഹത്തിന്റെ നിറവ് ആകുന്നില്ല
ആപ്പിൾ തൈയ്ക്കും വേണം
വളർച്ചയിലേക്കെത്താൻ ഒരു സമയം
അതുവരെ, വെറും കൈയ്യാലേ വരൂ
വെറും കൈയ്യാലേ മടങ്ങൂ
അടിക്കടിയുള്ള നനവും കുളിരും നമ്മളെയും
രണ്ട് ബലമുള്ള ആപ്പിൾ മരങ്ങളാക്കും തീർച്ച 

2
വെളിച്ചം

**********
വെളിച്ചം അല്പകാലത്തേക്കുള്ള
ഒരു നീരൊഴുക്കാണ്
ഒരു പക്ഷിയേപ്പോൽ
നമ്മളതിൽ മുങ്ങികിടക്കുകയോ
പൊങ്ങികിടക്കുകയോ, ചിറകിട്ടടിച്ച്,
വൃഥാ പ്രയത്നിക്കുകയോ ചെയ്യുന്നു
പക്ഷേ,
ആ നീരൊഴുക്ക് നമ്മളിൽ
തളംകെട്ടുകയോ
പറ്റിപ്പിടിക്കുകയോ ചെയ്യുന്നില്ല
സാവകാശമത് ശോഷിക്കാനും
വറ്റാനും തുടങ്ങുന്നു
അതിന്റെ അന്ത്യത്തോടെ
നമ്മൾ മാഞ്ഞുപോകുന്നു

Exit mobile version