Site icon Janayugom Online

രഞ്ജൻ ഗൊഗോയിയുടെ എംപി സ്ഥാനം: സുപ്രീംകോടതിയില്‍ ഹര്‍ജി

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ പാർലമെന്റ് അംഗമായി നാമനിർദ്ദേശം ചെയ്തതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി. സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ സതീഷ് എസ് കാമ്പിയയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.
ആർട്ടിക്കിൾ 80 (1) (എ) പ്രകാരം എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഗൊഗോയിയെ നാമനിർദ്ദേശം ചെയ്തതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നും നാമനിർദ്ദേശ പട്ടികയിൽ നിന്ന് ഗൊഗോയിയുടെ പേര് ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. 

ആർട്ടിക്കിൾ 80 (1) (എ) പ്രകാരം സാഹിത്യം, കല, സാമൂഹിക സേവനം എന്നീ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെയാണ് പാർലമെന്റ് അംഗമായി നാമനിർദ്ദേശം ചെയുന്നത്. എന്നാൽ പാർലമെന്റിന്റെ വെബ്സൈറ്റിൽ നിന്ന് ഈ മേഖലകളിൽ ഒന്നുംതന്നെ ഗൊഗോയുടെ നേട്ടങ്ങൾ കണ്ടെത്താനായില്ലെന്നും കാമ്പിയ ഹർജിയിൽ വ്യക്തമാക്കി. 

2020 മാർച്ച് 16നാണ് ഇന്ത്യയുടെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലൂടെ അദ്ദേഹത്തെ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തത്. അയോധ്യകേസില്‍ ഉള്‍പ്പെടെ വിധി പുറപ്പെടുവിച്ച ന്യായാധിപനാണ് രഞ്ജന്‍ ഗൊഗോയി. ചീഫ് ജസ്റ്റിസായിരിക്കെ ഇദ്ദേഹത്തിനെതിരെ ലൈംഗികപീഡന ആരോപണവും ഉയര്‍ന്നിരുന്നു.

ENGLISH SUMMARY:Ranjan Gogoi’s MP posi­tion: Peti­tion in Supreme Court
You may also like this video

Exit mobile version