രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തെ സഞ്ജു സാംസണ്‍ നയിക്കും. സിജോമോന്‍ ജോസഫാണ് വൈസ്‌ക്യാപ്റ്റന്‍. ഷോണ്‍ റോജറും കൃഷ്‌ണ പ്രസാദും വൈശാഖ് ചന്ദ്രനും സച്ചിന്‍ സുരേഷും പുതുമുഖങ്ങളായി ടീമിലുണ്ട്. രോഹൻ എസ് കുന്നുമ്മൽ, രോഹൻ പ്രേം, സച്ചിൻ ബേബി, ജലജ് സക്സേന തുടങ്ങിയ പരിചയസമ്പന്നരെല്ലാം ടീമിലിടം നേടിയിട്ടുണ്ട്. ഡിസംബർ 13ന് റാഞ്ചിയിലാണ് കേരളത്തിന്റെ ആദ്യ മത്സരം. 20ന് ജയ്പൂരിൽ രാജസ്ഥാനെതിരെ രണ്ടാം മത്സരം കേരളം കളിക്കും. ജനുവരി മൂന്നു മുതല്‍ ആറു വരെ ഗോവയെയും, പത്തു മുതൽ 13 വരെ സർവീസസിനെയും 17 മുതൽ 20 വരെ കർണാടകയെയും കേരളം നേരിടും.
കേരളത്തിൽ വച്ചാണ് ഈ മത്സരങ്ങൾ നടക്കുക. ഫിറ്റ്‌നസ് തെളിയിച്ച ശേഷം രാഹുല്‍ പി സ്ക്വാഡിനൊപ്പം ചേരും. ഇന്ത്യന്‍ മുന്‍ താരം ടിനു യോഹന്നാനാണ് മുഖ്യ പരിശീലകന്‍. കേരള ടീം: സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സിജോമോന്‍ ജോസഫ്(വൈസ് ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍, കൃഷ്‌ണ പ്രസാദ്, വത്സാല്‍ ഗോവിന്ദ് ശര്‍മ്മ, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, ഷോണ്‍ റോജര്‍, അക്ഷയ് ചന്ദ്രന്‍, ജലജ് സക്സേന, ബേസില്‍ തമ്പി, നിധീഷ് എം ഡി, ഫനൂസ് എഫ്, ബേസില്‍ എന്‍ പി, വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ എസ്(വിക്കറ്റ് കീപ്പര്‍), രാഹുല്‍ പി(ഫിറ്റ്‌നസ്).
English Summary:Ranji Trophy: Sanju will lead Kerala
You may also like this video