ഒമ്പത് പേരുടെ ജീവനെടുത്ത വടക്കഞ്ചേരി വാഹനാപകടത്തിന് പിന്നാലെ പ്രതികരണവുമായി നടി രഞ്ജിനി. കെഎസ്ആര്‍ടിസി ബസുകളുള്ളപ്പോള്‍ വിനോദയാത്രകള്‍ എന്തിനാണ് സ്വകാര്യ ബസുകളില്‍ നടത്തുന്നതെന്നും നിയമം ലംഘിച്ച് ബസുകളോടുന്നത് എങ്ങനെയാണെന്നും രഞ്ജിനി തന്റെ ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.
രഞ്ജിനിയുടെ വാക്കുകള്‍;
കര്‍ശനമായ നിയമസംവിധാനങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് നമ്മുടെ റോഡുകളില്‍ നിരോധിത സൈറണുകളും ലൈറ്റുകളുമുപയോഗിച്ച് സ്വകാര്യ ബസുകള്‍ നിരത്തിലോടുന്നതെന്ന് എനിക്കിപ്പോഴും മനസിലാകുന്നില്ല.സ്‌കൂളുകളില്‍ നിന്നും കോളജില്‍ നിന്നും യൂണിവേഴ്‌സിറ്റികളില്‍ നിന്നുമൊക്കെ ഇനി വിനോദ യാത്രയ്ക്ക് പോകുമ്പോള്‍ സര്‍ക്കാരിന്റെ കെഎസ്ആര്‍ടിസി ബസുകള്‍ ഉപയോഗിക്കണമെന്നാണ് എന്റെ അപേക്ഷ. പ്രതിസന്ധികളനുഭവിക്കുന്ന കെഎസ്ആര്‍ടിസിക്ക് ഇതൊരു ആശ്വാസമാകുകയും അപകടകങ്ങള്‍ കുറയുകയും ചെയ്യാന്‍ സഹായിക്കും. 2018ല്‍ ഉദ്ഘാടനം ചെയ്ത കെടിഡിസി ബസ് പ്രൊജക്ട് എന്തായി എന്നും രഞ്ജിനി ചോദിച്ചു.
English Summary: ranjini response in vadakkencherry bus accident
You may also like this video