രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിൽ പരാതിക്കാരി ഹൈക്കോടതിയിൽ. തന്നെയും ഹർജിയിൽ കക്ഷി ചേർക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിനു മുൻപ് തന്നെ കേൾക്കണം. വലിയ സൈബർ ആക്രമണം തനിക്ക് നേരിടേണ്ടി വരുന്നു എന്നും പരാതിക്കാരി വ്യക്തമാക്കുന്നു. ആദ്യ കേസിലെ മുൻകൂർ ജാമ്യ ഹർജി നാളെ പരിഗണിക്കും.
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ വെള്ളിയാഴ്ച അതിജീവിതയുടെ ഭർത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.

