Site icon Janayugom Online

വിവാഹവാഗ്ദാനം നൽകി പീഡനം, 11 ലക്ഷം രൂപയും തട്ടിയെടുത്തു; യുവതിയുടെ പരാതിയില്‍ നടൻ ഷിയാസ് കരീമിനെതിരെ കേസ്

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയില്‍ നടൻ ഷിയാസ് കരീമിനെതിരെ കേസ്. കാഞ്ഞങ്ങാട് സ്വദേശിനി നൽകിയ പരാതിയിൽ ചന്തേര പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എറണാകുളത്ത് ജിമ്മിൽ ട്രെയിനറായ യുവതിയാണ് നടനെതിരെ പരാതി നല്‍കിയത്. ലക്ഷം രൂപയിലധികം ഇയാൾ യുവതിയിൽനിന്നു തട്ടിയെടുത്തതായും പരാതിയിലുണ്ട്.

നടനുമായി പരിചയപ്പെടുകയും പീന്നീട് വിവാഹവാഗ്ദാനം നൽകി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: rape case against actor shiyas kareem
You may also like this video

Exit mobile version