മൂന്നാമത്തെ ബലാത്സംഗ കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എം എല്‍ എയെ നാളെ കോടതിയിൽ ഹാജരാക്കാൻ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. രാഹുലിനെ ഏഴ് ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം. കോടതിയിൽ ഹാജരാക്കിയ ശേഷം മാത്രമേ കസ്റ്റഡി അപേക്ഷയിൽ തീരുമാനമെടുക്കൂ.
ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ നാളെ കോടതിയിൽ ഹാജരാക്കും; പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു

