Site iconSite icon Janayugom Online

ബലാത്സംഗ കേസ്: റാപ്പർ വേടനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും

ബലാൽസംഗ കേസിൽ റാപ്പർ വേടനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചോദ്യം ചെയ്യൽ. വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

രണ്ടു വർഷത്തിനിടെ അഞ്ചുതവണ പീഡിപ്പിച്ചുവെന്നാണ് വേടനെതിരായ പരാതി. പാട്ട് ഇറക്കാൻ എന്ന പേരിൽ അടക്കം 31,000 രൂപ തട്ടിയെടുത്തുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. തൃശ്ശൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ അന്വേഷണസംഘം വേടന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന് പുറമെ പരാതിയിൽ പരാമർശിച്ചിട്ടുള്ള സാക്ഷികളുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്.

Exit mobile version