ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് ഓപ്പൺ വിഭാഗത്തിൽ നോര്‍വെയുടെ മാഗ്നസ് കാള്‍സന് കിരീടം. ഇന്ത്യക്ക് വേണ്ടി ഓപ്പൺ വിഭാഗത്തിൽ അർജുൻ എറിഗൈസിയും വനിതാ വിഭാഗത്തിൽ കൊനേരു ഹംപിയും യഥാക്രമം വെങ്കലം നേടി. അര്‍ജുന്‍ 8.5 പോയിന്റ് നേടി. 10.5 പോയിന്റുകള്‍ നേടിയാണ് കാള്‍സന്‍ ചാമ്പ്യനായത്. 9.5 പോയിന്റുള്ള റഷ്യയുടെ വ്ലാഡിസ്ലാവ് ആർട്ടെമീവ് രണ്ടാമതായി. നേരത്തെ 2014, 15, 19, 22, 23 വര്‍ഷങ്ങളിലാണ് കാള്‍സന്റെ കിരീട നേട്ടം.
വനിതാ വിഭാഗത്തിൽ റഷ്യയുടെ അലക്സാഡ്ര ഗൊറൈകീന ഒന്നാമതെത്തിയപ്പോൾ ഇന്ത്യയുടെ കൊനേരു ഹംപി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നേരിയ വ്യത്യാസത്തിലാണ് ഹംപിക്ക് കിരീടം നഷ്ടമായത്. ചൈനയുടെ സു ചിന്നര്‍ രണ്ടാം സ്ഥാനത്തായി. മൂന്ന് പേര്‍ക്കും 8.5 പോയിന്റാണെങ്കിലും ടൈബ്രേക്കർ നിയമപ്രകാരമാണ് ഹംപി മൂന്നാം സ്ഥാനത്തായത്.

