ഒരു ഏത്തവാഴക്കുലയില്‍ രണ്ട് കൂമ്പുകള്‍ ഉണ്ടായത് കൗതുകമായി. ചേമ്പളം ചങ്ങഴിക്കുന്നേല്‍ ബിജു വര്‍ക്കിയുടെ പുരയിടത്തിലാണ് ഇരട്ടക്കൂമ്പന്‍ ഏത്തവാഴക്കുല ഉണ്ടായത്. വളരെ അപൂര്‍വമായി മാത്രമാണ് ഇത്തരത്തില്‍ രണ്ട് കൂമ്പുകളോടെ വാഴ കുലയ്ക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കൊണ്ടുവന്ന ഏത്തവാഴ വിത്തിന്റെ രണ്ടാം തലമുറയിലാണ് ഈ അത്ഭുത പ്രതിഭാസം ഉണ്ടായത്. പരാഗണത്തിലെ വ്യതിയാനം, ജനിതക മാറ്റം, കാലാവസ്ഥാവ്യതിയാനം, മൈക്രോന്യൂട്രിയന്‍സിന്റെ കുറവ്, അമിതമായ വളപ്രയോഗം തുടങ്ങിയ കാരണങ്ങളാലാണ് ഇത്തരത്തില്‍ ഇരട്ട വാഴക്കൂമ്പ് ഉണ്ടാകുന്നതെന്ന് ശാന്തന്‍പാറ കൃഷിവിജ്ഞാന്‍ കേന്ദ്രത്തിലെ കീടരോഗ വിദഗ്ധന്‍ ഡോ. എസ് സുധാകരന്‍ പറഞ്ഞു. ഈ അപൂര്‍വ്വ കാഴ്ച കാണാന്‍ നിരവധിയാളുകളാണ് ബിജുവിന്റെ പുരയിടത്തിലെത്തുന്നത്.
English Summary: Rare banana in Idukki
You may like this video also