Site iconSite icon Janayugom Online

അപൂര്‍വരോഗം: വിദ്യാര്‍ത്ഥിനിയ്ക്ക് മൂലകോശദാതാവിനെ വേണം; മൂലകോശങ്ങളുണ്ടാകുക ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം

blood donationblood donation

അപൂര്‍വ രോഗത്തിന് ചികിത്സതേടുന്ന വിദ്യാര്‍ത്ഥിനിയ്ക്ക് മൂലകോശദാതാവിനെ കണ്ടെത്താൻ ക്യാമ്പ് നടത്തുന്നു. കൺജെനിറ്റൽ ന്യൂട്രോപീനിയ എന്ന മാരകമായ ജനിതക രോഗത്തിന് അമ്യത മെഡിക്കൽ കോളജ് കൊച്ചിയിൽ ചികിത്സയില്‍ കഴിയുന്ന പുനലൂർ ഒറ്റക്കൽ സ്വദേശിയായ പ്ലസ്‌ വിദ്യാർത്ഥിനിക്ക് മൂലകോശദാതാവിനെ കണ്ടെത്തുന്നതിനായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

എത്രയും വേഗം ഒരു മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്ന് എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. എച്ച് എൽ എ (HLA) സാമ്യമുള്ള രക്തമൂലകോശ ദാതാവിനെ (Blood Stem Cell Donor) ലഭിച്ചാൽ മാത്രമേ ചികിത്സ മുന്നോട്ട് പോകൂ. യോജിച്ച ദാതാവിനെ കണ്ടെത്താനുള്ള സാദ്ധ്യത പതിനായിരത്തിൽ ഒന്ന് മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ദാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്ട്രിയാണ് സന്നദ്ധ ദാതാവിനെ കണ്ടെത്തുന്നതിനുള്ള ക്യാമ്പയിന് നേതൃത്വം നല്‍കുന്നത്.

18 മുതൽ 50 വയസ്സുവരെയുള്ള ആരോഗ്യമുള്ള ഒരാൾക്ക് അണുവിമുക്തമായ പഞ്ഞി ഉൾകവിളിൽ ഉരസി സാമ്പിൾ (Buc­cal Swab) നൽകി സന്നദ്ധ രക്തമൂലകോശ ദാതാവായി രജിസ്റ്റർ ചെയ്യാം.

ഒരു രോഗിക്കായി സാമ്യം വന്നാൽ രജിസ്ട്രി അറിയിക്കുമ്പോൾ ദാതാവിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വിശദമായ ആരോഗ്യ പരിശോധനകൾക്ക് ശേഷം രക്തത്തി ലൂടെ മൂലകോശങ്ങൾ ദാനം ചെയ്യാം. ജനുവരി 28 ന് ഒറ്റക്കൽ GHSS സ്‌കൂളിൽ രാവിലെ 10 മണിമുതൽ വൈകിട്ട് 5 മണി വരെയാണ് ക്യാമ്പയിൻ നടക്കുന്നത്. 

വിശദവിവരങ്ങള്‍ക്കായി:

RATHEESH: +919884879001
GEETHA:+91 9526988646, +918592984034

You may also like this video

Exit mobile version