ലോക സന്തോഷ ദിനത്തോടനുബന്ധിച്ച് പൊതു നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് റാസ് അൽ ഖൈമ പബ്ലിക് സർവീസ് ഡിപ്പാർട്ട്മെൻറ് (RAKPSD) അറിയിച്ചു.
ലോക സന്തോഷ ദിനമായ മാർച്ച് 20 തിങ്കൾ മുതൽ ബുധൻ വരെ പിഴയടയ്ക്കുന്ന താമക്കാർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുക, അനുവദനീയമല്ലാത്ത ഇടങ്ങളിൽ പുകവലിക്കുക, ട്രക്കുകളുടെ ടോൾ ഗേറ്റ് നിയമങ്ങൾ പാലിയ്ക്കാതിരിക്കുക തുടങ്ങിയ ഗുരുതരമല്ലാത്ത ഒട്ടേറെ നിയമലംഘനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കും. ലോക സന്തോഷ ദിനത്തിൽ റാസ് അൽ ഖൈമ എമിറേറ്റിലെ താമസക്കാർക്ക് സന്തോഷം പകരുന്നതിനാണ് പുതിയ തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതർ അറിയിച്ചു.
English Summary: Ras Al Khaimah to celebrate World Happiness Day: 50 percent discount on fines
You may also like this video