Site icon Janayugom Online

അഫ്ഗാനില്‍ സമാധാനം പുനഃസ്ഥാപിക്കൂ: ലോകനേതാക്കളോട് അഭ്യര്‍ത്ഥിച്ച് റാഷിദ് ഖാന്‍

താലിബാന്റെ ആക്രമണം രൂക്ഷമായ അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ലോക നേതാക്കള്‍ ഇടപെടണമെന്ന അഭ്യര്‍ത്ഥനയുമായി അഫ്ഗാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍. അഫ്ഗാനിസ്ഥാന്‍ താറുമാറായി. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നൂറുക്കണക്കിന് നിരപരാധികളാണ് ദിവസവും മരിച്ചു വീഴുന്നതെന്നുംഞങ്ങളെ ഈ ദുരന്തത്തില്‍ ഉപേക്ഷിച്ചു പോവരുതെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

വീടുകളും സ്വത്തുക്കളും സ്കൂളുകളും പൊതുസ്ഥാപനങ്ങളും സേവനങ്ങളുമെല്ലാം ഓഫിസുകളുമെല്ലാം തകര്‍ക്കപ്പെപ്പെടുന്നു. ആയിരക്കണക്കിന് കുടുംബങ്ങള്‍ വഴിയാധാരമായിരിക്കുന്നു. ഈ ദുരന്തത്തില്‍ നിന്ന് കരകയറ്റണമെന്നും അഫ്ഗാനിസ്ഥാനികളെ കൊല്ലുന്നതും അഫ്ഗാനെ തകര്‍ക്കുന്നതും നിര്‍ത്തിവെക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Eng­lish sum­ma­ry: Rashid Khan face­book post.

You may also like this video:

Exit mobile version