Site iconSite icon Janayugom Online

യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എൽബ്രസിൽ യുഎഇ പതാക ഉയർത്തി റാഷിദ് ഖാനേം അൽ ഷംസി

യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എൽബ്രസിൽ യുഎഇ പതാക ഉയർത്തി സാഹസിക സഞ്ചാരി റാഷിദ് ഖാനേം അൽ ഷംസി. സമുദ്രനിരപ്പിൽ നിന്ന് 5,642 മീറ്റർ ഉയരത്തിലാണ് കൊടുമുടി സ്ഥിതിചെയ്യുന്നത്. റഷ്യയുടെ തെക്കുപടിഞ്ഞാറൻ കോക്കസ് പർവത നിരയിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് എൽബ്രസ് കയറാൻ ഈ സാഹസിക സഞ്ചാരി ഏറെ വെല്ലുവിളികൾ നേരിട്ടിരുന്നു. 

മഞ്ഞുവീഴ്ച, ശക്തമായ കാറ്റ്, തണുത്ത താപനില തുടങ്ങി പ്രതികൂലമായ കാലാവസ്ഥയെ ദൃഢ നിശ്ചയം കൊണ്ട് തോൽപ്പിച്ചാണ് അൽ ഷംസി ഈ നേട്ടം കൈവരിച്ചത്. മൗണ്ട് എൽബ്രസ് പർവ്വതാരോഹർക്ക് വെല്ലുവിളിയുയർത്തുന്ന പ്രദേശങ്ങളിലൊന്നണ്. പരിചയ സമ്പന്നർക്ക് പോലും ഇവിടെ എത്തിപ്പെടുക പ്രയാസമാണ്. കാസ്ബെക്കിൻ്റേയും എൽബ്രസിൻ്റേയും കൊടുമുടികളിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് റാഷിദ് യാത്ര ആരംഭിച്ചതെങ്കിലും കാൽബക്സിലെ ദുഷ്കരമായ കാലാവസ്ഥമൂലം ലക്ഷ്യം അപേക്ഷിക്കേണ്ടി വന്നു.

 

Exit mobile version