വിമാനത്തിനുള്ളിൽ എലിയെ കണ്ടെത്തിയതിനെ തുടർന്ന് കാൺപുർ – ഡൽഹി ഇൻഡിഗോ വിമാനം മൂന്നു മണിക്കൂറിലധികം വൈകി. ഉച്ചയ്ക്ക് 2:55 ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് മൂന്ന് മണിക്കൂര്‍ വൈകിയത്. എല്ലാ യാത്രക്കാരെയും കയറ്റിക്കഴിഞ്ഞിരുന്നു, അപ്പോഴേക്കും ആരോ ക്യാബിനിനുള്ളിൽ ഒരു എലി ചാടുന്നത് ശ്രദ്ധിച്ചു.
എലിയുടെ സാന്നിധ്യത്തെക്കുറിച്ച് എയർലൈൻ ജീവനക്കാരെ ഉടൻ തന്നെ അറിയിച്ചു. ശേഷം ഒന്നരമണിക്കൂര്‍ നീണ്ട തിരച്ചില്‍ അതിനായി യാത്രക്കാരെ മുഴുവന്‍ വീണ്ടും പുറത്തിറക്കി. വൈകുന്നേരം 4:10 ന് ഡൽഹിയിൽ എത്തേണ്ടിയിരുന്ന വിമാനം ഒടുവിൽ 6:03 ന് കാൺപൂരിൽ നിന്ന് പുറപ്പെട്ട് 7:16 നാണ് ഡൽഹിയിൽ എത്തിയത്.

