Site iconSite icon Janayugom Online

അതിജീവിത ഉൾപ്പെടെയുളള കന്യാസ്‌ത്രീകൾക്ക്‌ റേഷൻ കാർഡ് അനുവദിച്ചു

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡന കേസിലെ അതിജീവിതയായ സിസ്റ്റർ റാണിറ്റ് ഉള്‍പ്പെടെ കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്ന് കന്യാസ്ത്രീകൾക്ക് റേഷൻ കാർഡ് അനുവദിക്കാൻ സർക്കാർ തീരുമാനം. ഇവര്‍ക്ക് കാര്‍ഡ് ലഭിച്ചിട്ടില്ലെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിസാണ് അടിയന്തിര നടപടിയുമായി മന്ത്രി രംഗത്തെത്തിയത്.
വിഷയത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ക്ക് കാര്‍ഡില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ രേഖകളുടെ അപേക്ഷ നല്‍കിയിരുന്നു. രേഖകള്‍ വച്ച് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ സിസ്റ്റര്‍ റാണിറ്റിന് കുന്നത്തുനാട് താലൂക്കിലും സിസ്റ്റര്‍ ആന്‍സിറ്റയ്ക്ക് തളിപ്പറമ്പ് താലൂക്കിലും ഉള്ള റേഷന്‍കാര്‍ഡില്‍ പേര് വിവരങ്ങള്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരുടെയും അപേക്ഷ പ്രകാരം ഈ കാര്‍ഡുകളില്‍ നിന്നുള്ള പേരുകള്‍ കുറവ് ചെയ്ത് ഇവര്‍ക്കും സിസ്റ്റര്‍ ആല്‍ഫി എം ജെയ്ക്കും പൊതുവിഭാഗത്തില്‍ കാര്‍ഡുകള്‍ അനുവദിക്കുകയായിരുന്നു. കാര്‍ഡുകള്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്ന് കൈമാറും.

Exit mobile version