Site iconSite icon Janayugom Online

റേഷന്‍ വിതരണം ഇന്ന് പുനരാരംഭിക്കും

സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തനം ഇന്ന് പുനരാരംഭിക്കും. സെർവർ തകരാർ കാരണം ഇ‑പോസ് മെഷീൻ മുഖേനയുള്ള റേഷൻ വിതരണം തടസപ്പെട്ട സാഹചര്യത്തിൽ, നിലവിലെ സെർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്ന പ്രക്രിയ എൻഐസി പൂർത്തിയാക്കിയതായി ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. എൻഐസി ഹൈദരാബാദിന്റെ നിർദേശപ്രകാരമാണ് ഡാറ്റ മാറ്റിയത്. ഇതിനു ശേഷം സ്റ്റേറ്റ് ഐടി മിഷന്റെ സഹായത്തോടെ ലോഡ് ടെസ്റ്റിങ്ങും നടത്തി. 

ഇന്ന് മുതല്‍ മേയ് മൂന്ന് വരെ പ്രത്യേക സമയക്രമത്തിലാണ് വിവിധ ജില്ലകളിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ രാവിലെ എട്ട് മുതൽ ഒരു മണി വരെയും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഉച്ചക്ക് രണ്ടു മുതൽ രാത്രി ഏഴു വരെയുമായിരിക്കും റേഷൻ കടകളുടെ പ്രവര്‍ത്തനം. മേയ് നാല് മുതൽ സാധാരണ സമയക്രമം ആയിരിക്കും. 

ഏപ്രിൽ മാസത്തെ റേഷൻ വിതരണം മേയ് അഞ്ച് വരെയുണ്ടാകും. മേയ് മാസത്തെ റേഷൻ വിതരണം ആറിന് ആരംഭിക്കും.
ഇ‑പോസ് മുഖേനയുള്ള റേഷൻ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും പ്രശ്നങ്ങൾ ഉണ്ടായാൽ അടിയന്തര ഇടപെടൽ നടത്തുന്നതിനും ജില്ലാ സപ്ലൈ ഓഫിസർ ഉൾപ്പെടെയുള്ള മുഴുവൻ ഉദ്യോഗസ്ഥരും ഫീൽഡിൽ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: Ration dis­tri­b­u­tion will resume today

You may also like this video

Exit mobile version