Site iconSite icon Janayugom Online

തമിഴ്നാട്ടിലെ റേഷന്‍കടയും തകര്‍ത്ത് അരിക്കൊമ്പന്‍; ആശങ്കയില്‍ പ്രദേശവാസികള്‍

rationration

തമിഴ്നാട്ടിലെ റേഷന്‍കടയും തകര്‍ത്ത് അരിക്കൊമ്പന്‍. തമിഴ്നാട്ടിലെ മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് അരിക്കൊമ്പൻ ആക്രമിച്ചത്. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് ജനവാസ കേന്ദ്രങ്ങളിലിറങ്ങി 

അരിക്കൊമ്പന്‍ റേഷൻ കട ആക്രമിച്ചത്. കടയുടെ ജനൽ ഭാഗികമായി തകർത്തു. എന്നാൽ അരി എടുക്കാനായിട്ടില്ല. രാത്രിയോട് കാട്ടാന വനത്തിലേക്ക് പോയി. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് മേഘമലയിൽ നിന്നും കാട്ടാന ഒമ്പത് കിലോമീറ്റർ അകലെയുള്ള മണലാർ എസ്റ്റേറ്റിലേക്ക് എത്തിയത്. റേഷൻ കട ആക്രമിച്ച പശ്ചാത്തലത്തിൽ പ്രദേശവാസികളാകെ ആശങ്കയിലാണ്. നിലവിൽ തമിഴ്നാടിന്റെ ഭാഗമായ മേഘമലയിലാണ ആനയുള്ളത്. തമിഴ്നാട് വനംവകുപ്പും ആനയെ നിരീക്ഷിക്കുന്നുണ്ട്. ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിൽ തുറന്ന് വിട്ടത്. 

Eng­lish Sum­ma­ry: Ration shop in Tamil Nadu also destroyed rice plant; Con­cerned local residents

You may also like this video

Exit mobile version