റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തിദിനം അവധിയായിരിക്കുമെന്ന് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആർ അനിൽ അറിയിച്ചു. തീരുമാനം അടുത്ത മാസം മുതല്‍ നടപ്പിലാകും. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. റേഷൻ വ്യാപാരി സംഘടനകളുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.
ഒരു മാസത്തെ റേഷൻ വിതരണം അവസാനിപ്പിച്ച് അടുത്ത മാസത്തെ വിതരണം ആരംഭിക്കുംമുൻപ് റേഷൻ വിഹിതം സംബന്ധിച്ച് ഇ‑പോസ് സംവിധാനത്തിൽ ക്രമീകരണം വരുത്തേണ്ടതുണ്ട്. അതിനാൽ, നിലവിൽ മാസത്തെ ആദ്യ പ്രവൃത്തിദിനത്തില്‍ വൈകിട്ടോടെയാണ് റേഷൻ വിതരണം ആരംഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആ ദിവസം അവധി വേണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടത്. റേഷൻ വ്യാപാരി സംഘടനകളുമായി ഭക്ഷ്യമന്ത്രി ജൂൺ മാസം നടത്തിയ ചർച്ചയിലെ ധാരണ അനുസരിച്ചാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
English Summary:Ration shops are closed on the first working day of the month
You may also like this video